പുതിയ വിഭവത്തിന്‍റെ ഗന്ധം അവന്‍റെ സകല നിയന്ത്രണങ്ങളും തെറ്റിച്ചു. ഉറക്കമുറിയില്‍ നിന്നും തീറ്റ മുറിയിലേക്ക് പായുകയായിരുന്നു. ആഹ് എന്‍റെ കാലേ. കാലിന്‍റെ തള്ളവിരല്‍ എവിടെയോ ചെറുതായൊന്നു തട്ടിയതാണ്. ഈ ലോകത്തിലെ ഏറ്റവും വലിയ പ്രശ്നമായി അതവന്. ദിവസത്തില്‍ ഒരു നേരംപോലും കഴിക്കാനില്ലാത്തവരെ അവന്‍ ഓര്‍ത്തില്ല. മാലിന്യം പൂണ്ട ഉച്ചിഷ്ടത്തിനുവേണ്ടി പട്ടികളുമായി മല്ലിടുന്ന മാനവനെയും അവന്‍ ഓര്‍ത്തില്ല. കാലുതന്നെ മുറിച്ചു മാറ്റപ്പെട്ടവന്‍റെ ദുഃഖം അവനറിഞ്ഞില്ല. കാഞ്ഞ വയറിന്‍റെ മര്‍മ്മരം അവന് അന്യമായിരുന്നു.
നമ്മളെക്കുറിച്ച്ചു നാം പരിതപിക്കുമ്പോള്‍ നമ്മെക്കാള്‍ പ്രശ്നങ്ങളാല്‍ വലയുന്നവരെക്കുറിച്ച്ചു ചിന്തിക്കുക. പറ്റുമെങ്കില്‍ സഹായിക്കുക. അവരുടെ പ്രശ്നങ്ങള്‍ക്കുമുന്നില്‍ നമുക്ക് പ്രശ്നങ്ങളെയില്ല എന്നാശ്വസിക്കാന്‍ കഴിയും. ഒപ്പം ലോകമെന്തെന്നു അറിയാനും കഴിയും. -------
Wednesday, October 14, 2009
Subscribe to:
Posts (Atom)
